Friday, May 29, 2009

സ്വാസ്ഥ്യം

വെട്ടുകിളി ഈയിടയ്ക്കൊക്കെ ആകെ ചെയ്യുന്നത് വല്ലോടത്തും ചെന്ന് കുന്നായ്‌മ പറയുവാരുന്നു. ന്നാല്‍ ഇപ്പോ കുന്നായ്‌മ പറയാന്‍ സനോണികളുള്ളപ്പോ പിന്നെ വെട്ടുകിളിക്കെന്തു റോള്‍. 

അങ്ങനിരിക്കുമ്പം വിപിന്‍ വില്‍ഫ്രോഡ് എന്ന മഹാനുഭാവന്‍ സ്വസ്ഥായിട്ടിരിക്കാന്‍ ചില ഗുണുക്കുവിദ്യകളുപദേശിച്ചു. ആളു ജീണലിസ്റ്റാണെന്ന് കേക്കുന്നു. ഓ ഈ ജീണലിസ്റ്റുകളെല്ലാം ഇങ്ങനാ അല്ലേ?


അനോണിമാഷ് തൊട്ടുപുറകേ പിന്തുണപ്പോസ്റ്റിട്ടു. 


ഇത്രയൊക്കെ ആയ സ്ഥിതിക്ക് വെട്ടുകിളീം എന്തേലുമൊക്കെ ചെയ്യേണ്ടേ? അതിനു വെട്ടുകിളിക്കെവിടാ, സ്റ്റഫ്? അങ്ങനിരിക്കുമ്പഴാണ്, അമ്പമ്പട വീരാ, വില്‍ഫ്രോഡ് അവിടെ വീണ ചില കമന്റുകള്‍ ഡിലീറ്റിയത് വെട്ടുകിളി അറിഞ്ഞത്. എന്നാ പിന്നെ കമന്റ് പെറുക്കി ആയേക്കാന്നു വച്ചു. ഈ കമന്റ് ചെയ്ത ആളോളെയൊന്നും വെട്ടുകിളിക്കറീല്ല. എന്നാലും വെട്ടുകിളിക്ക് ഒരു പണി തന്ന അവരോട് വെട്ടുകിളിക്ക് സ്നേഹാ.  പിന്നെ വെട്ടുകിളീടെ മെയില്‍ ബോക്സിലോട്ട് ഈ കമന്റ് അയച്ചുതന്ന സനോണിയോടും പെരുത്തു സ്നേഹാ.    :P

ഇതാ കമന്റ് പിടിച്ചോ:

absolute_void(); has left a new comment on the post "ഗൃഹ വൈദ്യം - 1":

സ്വന്തം പേരില്‍ വിഡ്ഢിത്തമെഴുതുന്നതിനേക്കാള്‍ നല്ലതു് അനോണിപ്പേരില്‍ പരിഹാസം ചൊരിയുന്നതാണു്. വിപിന്‍ എഴുതിയതില്‍ ആധികാരികതയില്ലെന്നു് വിപിന്‍ തന്നെ പറയുമ്പോള്‍ പിന്നെ ഇതിന്റെ പേരില്‍ ഇത്ര ബേജാറാവുന്നതെന്തിനാണു്? അനോണിമാഷും ആധികാരികത അവകാശപ്പെടുന്നില്ലല്ലോ. അറിവില്ലായ്മ കുറ്റമല്ലെന്നു് ന്യായീകരിച്ചു് അറിവില്ലാത്ത കാര്യങ്ങളെ വലിയ സംഭവമെന്നമട്ടില്‍ അവതരിപ്പിക്കുമ്പോള്‍ ഇതല്ലാതെ പിന്നെ എന്താണു് പ്രതീക്ഷിക്കേണ്ടതു്? ബിജു കോട്ടപ്പുറത്തിന്റെ ഈ കമന്റ് കണ്ടിരുന്നോ ആവോ?


മലയാളം ബ്ലോഗില്‍ നാട്ടുവൈദ്യമെന്ന ഉഡായിപ്പു് ഇപ്പോ സ്ഥിരം നമ്പരാണു്. യന്ത്രങ്ങള്‍ തൊട്ടുപുറകേ എത്തുമായിരിക്കും. പിന്നെ ഈ അനോണിമാഷ് വിപിനു് അജ്ഞാതനാണെങ്കിലും പലര്‍ക്കും അങ്ങനെയല്ല. അതു് ഒരു സ്പൂഫ് ആയതുകൊണ്ടു് ആ പേരു സ്വീകരിച്ചിരിക്കുന്നു എന്നേയുള്ളൂ. snopes.com പോലെയൊരു myth buster വെബ്സൈറ്റ് മലയാളത്തില്‍ ഇല്ലാത്തിടത്തോളം കാലം ഇത്തരം അബദ്ധവിശ്വാസങ്ങളെ കളിയാക്കാന്‍ അനോണിമസ് ബ്ലോഗുകളെങ്കിലും ഉള്ളതു് നല്ലതാണു്.


കേട്ടറിവു് എന്ന മട്ടില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണോ എന്നിടത്താണു് കാര്യം. ഇത്തരം പല വിദ്യകളും ചിലപ്പോള്‍ ദോഷകരമായി ബാധിച്ചേക്കാം. ഇവയില്‍ വിപിനു് വിശ്വാസമുണ്ടെങ്കില്‍ ക്ലിനിക്കല്‍ ട്രയലുകളിലൂടെ അവയെ തെളിയിക്കുകയും എന്നിട്ടു് ഔഷധത്തിന്റെ പരിധിയിലേക്കു് അവയെ കൊണ്ടുവരികയുമാണു് ചെയ്യേണ്ടതു്. അവ ഉപയോഗിച്ചാല്‍ എന്തൊക്കെ പാര്‍ശ്വഫലങ്ങളുണ്ടെന്നതടക്കം നിരീക്ഷിക്കുകയും വേണം.

വിപിന്റെ ആദ്യ അവകാശവാദം തന്നെ നോക്കൂ:

"അര ഔണ്‍സ്‌ ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത്‌ രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന്‌ ഉന്മൂലനാശം ഭവിക്കും."

അങ്ങനെയെങ്കില്‍ ഇന്നാട്ടില്‍ ഇന്‍സുലിന്റെ ആവശ്യമേയില്ലല്ലോ. പ്രമേഹരോഗികള്‍ക്കെല്ലാം ഇഞ്ചിനീരും ഉലുവാപ്പൊടിയും കൊടുത്താല്‍ പോരേ? വെറുതെയെന്തിനാണു് കുത്തിവയ്പ്പ്? ഇതിനെയൊക്കെ വിഡ്ഢിത്തമെന്നല്ലാതെ പിന്നെ എന്തു പുന്നാരപ്പേരിട്ടാണു് വിളിക്കുക?

ഒരു കൂട്ടു് മരുന്നായി അവതരിപ്പിക്കുമ്പോള്‍ അതു് ഒരു രോഗത്തിന്റെ ഏതു് അവസ്ഥയില്‍ അതു് എത്രകാലം എത്രനേരം ഏതു് ഡോസില്‍ കഴിച്ചാല്‍ എന്തുഫലമുണ്ടാവും എന്നു് കൃത്യമായി പറയാന്‍ കഴിയണം. അല്ലാതെയുള്ള നാട്ടുവൈദ്യം പ്ലാസിബോ എന്ന നിലയില്‍ നല്ലതായിരിക്കും. അല്ലാതെ മരുന്നു് എന്ന നിലയില്‍ പ്രവര്‍ത്തിക്കില്ല.

Post a comment.

Unsubscribe to comments on this post.

Posted by absolute_void(); to സ്വാസ്ഥ്യം! at May 28, 2009 7:51 PM

absolute_void(); has left a new comment on the post "ഗൃഹ വൈദ്യം - 1":

ബിജു കോട്ടപ്പുറത്തിന്റെ കമന്റ് ലിങ്ക് ചെയ്യാന്‍ വിട്ടുപോയി.

Post a comment.

Unsubscribe to comments on this post.


Posted by absolute_void(); to സ്വാസ്ഥ്യം! at May 28, 2009 8:17 PM

യൂനാനി വര്‍മ്മ has left a new comment on the post "ഗൃഹ വൈദ്യം - 1":

മിസ്റ്റര്‍ അബ്സല്യൂട്ട് വോയ്ഡ് (ഇതൊരു വിദേശമദ്യത്തിന്റെ പേരല്ലേ?)
നമ്മുടെ പിതാമഹന്മാര്‍ വായ്മൊഴിയായി പറഞ്ഞുതന്ന അറിവുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കുവെക്കുകയാണ് അനോണിമാഷും വിപിനും ചെയ്തത്. ഓപ്പണ്‍ സോഫ്റ്റ്വേയറിനെയും കോപ്പീ ലെഫ്റ്റിനേയും കുറിച്ച് പ്രസംഗിക്കുന്ന താങ്കള്‍ ഇങ്ങനെ പറയരുതായിരുന്നു. വിജ്ഞാനം പങ്കുവെക്കുന്നവരെ നിരുത്സാഹപ്പെടുത്തരുത്. വൈദ്യശാസ്ത്രം കണ്ടു പിടിച്ചതു തന്നെ ആര്‍ഷ ഭാരത ശാസ്ത്രജ്ഞരല്ലേ? മണ്ഡകോപനിഷത്തില്‍ പറഞ്ഞിട്ടുള്ള സിദ്ധൗഷധങ്ങല്ലേ ഇന്നു പോളിയോ തുള്ളിമരുന്നെന്ന പേരില്‍ ഇന്നു കുട്ടികള്‍ക്കു കൊടുക്കുന്നത്? കൈപ്പുണ്യമുള്ളവര്‍ കൊടുത്ത നാട്ടുമരുന്നുകള്‍ മരുന്നു കഴിച്ചാല്‍ രോഗം മാറും. അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല. റോസിന്റെ ഇതള്‍ തിന്നാല്‍ മലബന്ധം മാറുമെന്ന് ഡോ. വിജയ് മല്യ വരെ പറഞ്ഞിട്ടുണ്ട്. ബിജു കോട്ടപ്പുറം ഒരു പക്ഷേ വാടിയ റോസാപ്പൂവായിരിക്കും തിന്നത്. അത് അവന്റെ ഗതി. അതിനു നാട്ടുവൈദ്യത്തെ കുറ്റം പറയുന്നതെന്തിനാണു സാര്‍?

Post a comment.

Unsubscribe to comments on this post.


Posted by യൂനാനി വര്‍മ്മ to സ്വാസ്ഥ്യം! at May 28, 2009 9:34 PM 

അനോണി മാഷ് (ഒറിജിനല്‍) has left a new comment on the post "ഗൃഹ വൈദ്യം - 1":

അയ്യോ തെറ്റിദ്ധരിച്ചൂ, തെറ്റിദ്ധരിച്ചൂ.. നാട്ടുവൈദ്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുള്ളതു കൊണ്ടല്ലേ വിപിന്‍ ഞാന്‍ ആ പോസ്റ്റ് ഇട്ടത്, അല്ലാതെ താങ്കളെ കളിയാക്കാനൊന്നുമല്ല. എന്റെ അഭിപ്രായത്തില്‍, ഇംഗ്ലീഷ് മരുന്നുകള്‍ നമ്മള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ഇതൊക്കെ ബ്രിട്ടന്റെയും അമേരിക്കയുടെയും ഒരു കളിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. അബ്സല്യൂട്ട് വോയിഡിനെ ഒക്കെ അവഗണിച്ച് താങ്കള്‍ ഇത്തരം അറിവുകള്‍ ഇനിയും പങ്കുവെക്കണം. എന്നാലാവുന്ന സഹായം ഞാനും ചെയ്തു തരാം. യൂനാനി വര്‍മ്മമാരെപ്പോലെ വിവേകവും വിവരവും ഉള്ളവരെങ്കിലും നമ്മളെ വിശ്വസിക്കുന്നുണ്ടല്ലോ. ഭാഗ്യം.

ബിജു കോട്ടപ്പുറത്തിന്റെ പ്രശ്നത്തിന് കടലില്‍ അല്പം കായം കലക്കി നിലക്കടലയും കൂട്ടി നാലു ദിവസം കഴിച്ചു നോക്കൂ. കുറഞ്ഞില്ലെങ്കില്‍ വേറെ പൊടിക്കൈ പറഞ്ഞു തരാം. നിലാവുണ്ടെങ്കില്‍ റോസിന്റെ ഇതള്‍ ചിലപ്പോള്‍ ഫലിച്ചില്ലെന്നു വരും.

Post a comment.

Unsubscribe to comments on this post.


Posted by അനോണി മാഷ് (ഒറിജിനല്‍) to സ്വാസ്ഥ്യം! at May 28, 2009 9:59 PM


Anonymous has left a new comment on the post "ഗൃഹ വൈദ്യം - 1":

സ്വാസ്ഥ്യത്തിന്റെ മുഖവുരയില്‍ പറഞ്ഞിട്ടുണ്ട്. "ഹിംസ, മോഷണം, വ്യഭിചാരം, ഏഷണി, ശകാരം, നുണപറയല്‍, അസംബന്ധപ്രസ്താവം, ദ്രോഹബുദ്ധി, പരദ്രവ്യേശ്ച, നാസ്തികത ഇവ പത്തെണ്ണം വാക്കിലും മനസ്സിലും ഉണ്ടാകരുത്‌."

മനസ്സിലായോ? ഇതൊക്കെ മനസ്സു നിറച്ചും ഉള്ളതുകൊണ്ടാണ് റോസാപ്പൂ പ്രയോഗം ഏശാത്തതു മോനേ ബിജൂ. അതായത് നിങ്ങള്‍ അക്രമിയും,മോഷ്ടാവും, വ്യഭിചാരിയും, ഏഷണിക്കാരനും, മുന്‍കോപിയും, നുണയനും, ശുംഭനും, ദ്രോഹബുദ്ധിയും, പരദ്ര വേശ്ചനും(അത് എന്തു കുന്തമാണോ ആവോ?) നാസ്തികനും ആണെന്ന് ഈ ബ്ലോഗു വായിച്ച എല്ലാവര്‍ക്കും മനസ്സിലായി. അമ്പട കള്ളാ. എന്നിട്ട് കുറ്റം നാട്ടു വൈദ്യത്തിനും. നിന്റെയൊക്കെ വയറ്റീന്ന് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

Post a comment.

Unsubscribe to comments on this post.

Posted by Anonymous to സ്വാസ്ഥ്യം! at May 28, 2009 10:53 PM

ശോധന വർമ്മ has left a new comment on the post "ഗൃഹ വൈദ്യം - 1":

കോട്ടപ്പുറം,
ആവണക്കെണ്ണ,ബാലസുധ തുടങ്ങിയ മഹാ ഔഷധങ്ങൾ ലഭ്യമല്ല്ലെ അവിടെ ? പൂർവ്വസൂരികൾ പകർന്നു നൽകിയ മഹത്തായ വെളിച്ചമാണ് അതെല്ലാം. ഉപയോഗിക്കു, പ്രാത്സ്മരണീയരായ ഗുരുക്കന്മാരെ (ആരെയും ഓർമ്മ വരുന്നില്ലെങ്കിൽ ഗുരുകുലം ബ്ലോഗുടമ ഉമേഷ് നായരെ ഓർത്താലും മതി) സ്മരിച്ചുകൊണ്ട് മൂന്നൌൺസ് സേവിക്കു. നന്നാവും. ആവണക്കെണ്ണ കിട്ടിയില്ലെങ്കിൽ ആ വിളക്കിലെ എണ്ണ എടുത്താലും മതി. വിളക്കിലെ എണ്ണ ഊറ്റുന്ന വിദ്യ രാജു ഇരിങ്ങൽ പറഞ്ഞുതരും. (http://komathiringal.blogspot.com/2007_11_01_archive.html)

ഇനി, ഒന്നും നടന്നില്ലെങ്കിൽ നേരെ പോയി ഇത്തിരി സർഫ് കാപ്പിയിൽ കലക്കി കുടിക്കുക. അല്ലെങ്കിൽ പരാമർ വോഡ്കയിൽ ചേർത്ത് കഴിച്ചാലും മതി. നാക്കടക്കം പറഞ്ഞ് പോരും. പ്രശ്നം എന്താച്ചാൽ, പൂർവ്വ സൂരിനമ്പൂരിമാർ ഉണ്ടാക്കിയും എഴുതിയും വച്ചതല്ല ഇതൊന്നും. പേടിക്കേണ്ട, പരിഹാരമുണ്ട്. ഒരു തുളസിയില ആകാശത്ത് സൂര്യനെ കാണിച്ച്, സലിം കുമാറിനെ ഓർത്ത് ഭുജിക്കുക (ഇനി മഴക്കാറാണെങ്കിൽ, സൊഡിയം വേപ്പർ ലാമ്പിനെ കാണിക്കുക). അങ്ങനെ മ്ലേച്ഛന്മാർ ഉണ്ടാക്കിയ മരുന്നിന്റെ കേട് തീർക്കാം.

Post a comment.

Unsubscribe to comments on this post.


Posted by ശോധന വർമ്മ to സ്വാസ്ഥ്യം! at May 28, 2009 11:01 PM

നാട്ടുവർമ.. has left a new comment on the post "ഗൃഹ വൈദ്യം - 1":

പാട്ടും കവിതയും കത്തിവയ്ക്കലും....പിന്നെ ഉറക്കവും ആയി അങ്ങ് കഴിഞ്ഞാ പോരായിരുന്നോ സാർ? വെറുതെ ബൂലോകർക്ക് പണിയുണ്ടാക്കാൻ ഇറങ്ങി സ്വയം പണി ആക്കിയില്ലെ? ഇനി അനുഭവിക്വാ....

Post a comment.

Unsubscribe to comments on this post.


Posted by നാട്ടുവർമ.. to സ്വാസ്ഥ്യം! at May 28, 2009 11:28 PM


ഇനി ഡിലീറ്റ് ചെയ്യാന്‍ ഇടയുള്ള ഒന്നൂടെ പിടിച്ചോ:

☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "ഗൃഹ വൈദ്യം - 1":

ഇതുപോലുള്ള വളരെ നൂതനമായ് അചികിത്സാരീതികൾ ഞങ്ങൾക്ക് പകർന്നു തന്നതിനു താങ്കളുടെ ഒരു ശില Rolla Parkൽ പൂട്ടിക്കെട്ടിയിരിക്കുന്ന പീരങ്കി Round aboutൽ സ്ഥാപിക്കാൻ sharjah municipalityയോടു ശുപാർശ്ശ ചെയ്യുന്നുണ്ടു.

ഇതിനായി ഒരു full photograph എനിക്ക് അയച്ചു തരണം എന്നു താഴ്മയായി അഭ്യർത്ഥിക്കുന്നു.


blood cancerനും tuberculosisനും, autism, Alzheimer's disease, പോലുള്ള ചീളു് രോഗങ്ങൾ വളരെ കരുതലോടെ താങ്കൾ ഒഴിവാക്കിയതു് മനസിലാക്കാവുന്നതാണു്.

താങ്കൾ ഈ മലയാളം ബ്ലോഗിനു് ഒരു മുതല്ക്കൂട്ടാണു് എന്നു ഞാൻ ഒന്നുകൂടി തറപ്പിച്ചു് പറയുന്നു.

നന്ദി.

Post a comment.

Unsubscribe to comments on this post.


Posted by ☮ Kaippally കൈപ്പള്ളി ☢ to സ്വാസ്ഥ്യം! at May 29, 2009 2:21 AM

ഹോ ആശ്വാസമായി! അല്ലപ്പാ, വെട്ടുകിളീടെ ഈ അസുഖത്തിനെന്താ മരുന്ന്?  

Saturday, January 5, 2008

ബ്ലോഗില്‍ വെട്ടുകിളി ശല്യം

എം. കെ ഹരികുമാറിന്റെ ബ്ലോഗില്‍ വെട്ടുകിളി ഇറങ്ങിയതായി വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.



ഇനി വെട്ടുകിളിയുടെ സ്വന്തം കമന്റ് ഇതാ ഇവിടെ -




പ്രിയ എം.കെ. ഹരികുമാര്‍ സാര്‍ അറിയുന്നതിന്,


പകര്‍പ്പവകാശം മാനിക്കാതെ പാചകക്കുറിപ്പുകള്‍ അടിച്ചുമാറ്റി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് യാഹൂ മലയാളം പോര്‍ട്ടലിനെതിരെ നടന്ന കോപ്പിറൈറ്റ് യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഒരു വിവാദവിഷയത്തില്‍ മലയാള ബ്ലോഗര്‍മാരൊന്നടങ്കം ഒരേ വികാരത്തോടെ പ്രതികരിക്കുന്നത്. ബ്ലോഗില്‍ വന്ന് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ അങ്ങയെ പോലുള്ള ഒരു നിരൂപകന്‍ എങ്ങനെ ഇത്രത്തോളം വെറുപ്പ് സമ്പാദിച്ചു എന്ന് അത്ഭുതം തോന്നുന്നു. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ശൈലിയാണ് അങ്ങ് സ്വീകരിച്ചിട്ടുള്ളത്. പോകുന്ന പോക്കില്‍ കണ്ടവനെയെല്ലാം അടച്ചു തെറിപറഞ്ഞാല്‍ മാത്രം വാരഫലം കൃഷ്ണന്‍നായരെന്നല്ല, തനിനിറം കൃഷ്ണന്‍നായര്‍ പോലുമാകില്ല. അടുത്തിടെ നടന്ന ഒരു മരണത്തോടെ (പരേതന്റെ ആത്മാവിനു് ശാന്തിയായിരിക്കട്ടെ!) അനാഥമായി തീര്‍ന്ന ഫയറിന്റെ എഡിറ്റര്‍ കസേരയിലേക്ക് അവകാശവാദമുന്നയിക്കാനുള്ള പോക്കാണ് അങ്ങയുടേതെന്ന് ഞങ്ങളാരും കരുതുന്നില്ല. അങ്ങയുടെ പുസ്തകസംരംഭത്തിന്റെ പേരില്‍ തന്നെയുള്ള നീല മലയാളം ബ്ലോഗുലകത്തെ വരിഞ്ഞുമുറുക്കാന്‍ പോന്നതല്ലെന്ന ചങ്കുറപ്പ് ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട്.


വായില്‍കൊള്ളാത്ത വാക്കുകളും വലിയ ചിന്തകരുടെ പേരുമെഴുതി ആളെ പേടിപ്പിക്കുന്ന കാലമൊക്കെ കടന്നുപോയി. വിരല്‍ത്തുമ്പില്‍ വിവരവിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇക്കാലത്ത് നാഴികയ്ക്കു നാല്‍പ്പതുവട്ടം ഫുക്കോ, ദരീദ എന്നൊന്നും പറഞ്ഞതുകൊണ്ടു മാത്രം നല്ല നിരൂപകനാകില്ല. അതിനു മിനിമം വായന വേണം സാര്‍. ഫോട്ടോയ്ക്ക് പിന്നില്‍ പുസ്തകഷെല്‍ഫ് ഉണ്ടായതുകൊണ്ടു മാത്രം ആരും വായനക്കാരനാകില്ലല്ലോ സാര്‍. കൂടാതെ വിനയം എന്ന വലിയ ഗുണവുമുണ്ടാകണം. വലിയ ധൈര്യശാലിയായ അങ്ങ് തലങ്ങുംവിലങ്ങും ആക്ഷേപിക്കുന്ന പേരയ്ക്കയുടെ ബ്ലോഗിലൊക്കെ ഒന്നു വെറുതെ പോയി നോക്കണം സാര്‍. അതിനു നാലയല്‍വക്കത്തുവരുന്ന ഒരു ലേഖനം ജനുവിനായി എഴുതാന്‍ സാര്‍ നാല്‍പ്പതു ജന്മം തപസ്സിരുന്നാല്‍ കഴിയില്ല. ഖസാക്കിന്റെ ഇതിഹാസത്തിനപ്പുറം സാഹിത്യമില്ലെന്നു കരുതുന്ന കൂപമണ്ഡൂകമായി സാര്‍ അധഃപതിക്കരുതെന്ന് അതിയായ ആഗ്രഹമുണ്ട് സാര്‍.


കേരളകൌമുദി എഡിറ്റര്‍ നിര്‍ത്തിവച്ച പംക്തി കലാകൌമുദിയില്‍ തുടരാനായത് പ്രിന്റ് മീഡിയയില്‍ എഴുതാനറിയാവുന്ന നല്ല കുട്ടികളെ കിട്ടാഞ്ഞിട്ടാവും. (ഈ രഹസ്യമൊക്കെ ഞങ്ങള്‍ക്കുമറിയാം സര്‍.) എന്നാല്‍ ബ്ലോഗില്‍ അങ്ങനെയൊരു പ്രതിഭാദാരിദ്ര്യമില്ല സാര്‍. ഇവിടെയാരും എഴുത്തുതൊഴിലാളികളല്ല. ഞങ്ങളെല്ലാം ജീവിക്കാന്‍ വേണ്ടി പല പണി ചെയ്യുന്നവര്‍. ഞങ്ങളുടെ ഒഴിവുസമയത്ത് ഞങ്ങള്‍ എഴുതുന്നു. ഞങ്ങള്‍ക്കു പറയാനുള്ളത് പങ്കുവയ്ക്കപ്പെടുന്നു. അതു വായിക്കാനും അഭിപ്രായമറിയിക്കാനും ഞങ്ങള്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ധാരാളം പേര്‍ തയ്യാറാകുന്നു. അവരും ഞങ്ങളില്‍ പെട്ടവര്‍ തന്നെയാണ്. ഇവിടെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായം കാണുമെന്നും പരസ്പരം ആ അഭിപ്രായങ്ങളെ മാനിക്കണമെന്നും ഞങ്ങള്‍ക്കറിയാം. അതൊന്നും പ്രിന്റ് മീഡിയയ്ക്ക് വശമല്ലെന്നുമറിയാം. എന്നിട്ടും പ്രിന്റ് മീഡിയയില്‍ തന്നെ പണിയെടുക്കുന്ന എത്രയോ പേര്‍ കാലങ്ങളായി ഞങ്ങളോടൊപ്പം ബ്ലോഗിലുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത ഏതുകൊമ്പാണു സാര്‍ അങ്ങയ്ക്കുള്ളതു്? മനോരമയിലും മാതൃഭൂമിയിലും കേരളകൌമുദിയിലും കലാകൌമുദിയിലും ദീപികയിലും മാധ്യമത്തിലും ദേശാഭിമാനിയിലും മറ്റ് അസംഖ്യം പ്രസിദ്ധീകരണങ്ങളിലും പണിയെടുക്കുന്ന എത്രയോ പേര്‍ ഇവിടെ ബ്ലോഗ് ചെയ്യുന്നു സാര്‍? അവര്‍ക്കാര്‍ക്കും ഈ പത്രക്കാരന്റെ ജാഡ ഇല്ലല്ലോ സാര്‍. ഇവരുടെയാരുടെയും പേര് സാറിനറിയില്ലെങ്കില്‍ പറയൂ സാര്‍, ഞങ്ങള്‍ പറഞ്ഞുതരാം ആ ബ്ലോഗുകള്‍.


ബ്ലോഗ് ജനാധിപത്യം എന്തെന്നും ബ്ലോഗിലെ അഭിപ്രായ സ്വാതന്ത്ര്യം എന്തെന്നും സാര്‍ മനസ്സിലാക്കിയിരിക്കുന്നത് ഭാവിയിലെങ്കിലും നല്ലതാണ്. ഈ പ്രിന്റ് മീഡിയ അധികകാലം ഇങ്ങനെ മുന്നോട്ടുപോകില്ല സാര്‍. അന്നു സാറിന് വേറെ ജോലി നോക്കേണ്ടി വരും. അപ്പോഴേക്കും ഈ ജനാധിപത്യമര്യാദയൊക്കെ ഒന്നു പഠിച്ചുവച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകില്ലേ? സാര്‍ പറയുന്നതെന്തും അപ്പാടെ വിഴുങ്ങുക എന്നതല്ലല്ലോ സാര്‍ ബ്ലോഗ് നീതി. എതിരഭിപ്രായം ഉന്നയിക്കാനും അതിനു മറുപടി പറയാനുമൊക്കെ ബാധ്യതയുള്ള ഒരു മീഡിയമല്ലേ സാര്‍ ബ്ലോഗ്? വായനക്കാര്‍ കൂടി ചേര്‍ന്നല്ലേ സാര്‍ ഓരോ ബ്ലോഗ് ലേഖനവും പൂര്‍ത്തീകരിക്കുന്നത് ? അത്തരമൊരു സംവാദമില്ലെങ്കില്‍ പ്രിന്റ് മീഡിയയും ബ്ലോഗും തമ്മില്‍ എന്തു വ്യത്യാസം സാര്‍? ഏറാന്‍മൂളികളെയും മൂടുതാങ്ങികളേയും മാത്രമേ സാര്‍ കമന്റ് ബോക്സിലേക്ക് അടുപ്പിക്കുകയുള്ളൂ എങ്കില്‍ സാറെന്തിനു വിഷമിച്ചു ബ്ലോഗ് ചെയ്യണം? സാറിന്റെ കോക്കസില്‍ പെട്ടവരെ കുറിച്ചു പൊക്കിയെഴുതുകയും സാറിനിഷ്ടപ്പെടാത്തവരെ താഴ്ത്തിയെഴുതുകയും ചെയ്താല്‍ അതപ്പാടെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഞങ്ങളാരും കലാകൌമുദിയുടെ വരിക്കാരല്ലല്ലോ സാര്‍.


വെബ്ബില്‍ ചുമ്മാകിടക്കുന്നതല്ലേ എന്ന വിചാരത്തില്‍ സാര്‍ കുറെ ഫോട്ടോകളൊക്കെയെടുത്ത് ലേഖനത്തിന്റെ കൂടെ ചാര്‍ത്തുന്നുണ്ടല്ലോ. ഇതാണോ സാര്‍ ഉത്തരാധുനികത? പകര്‍പ്പവകാശമുള്ളതും പകര്‍പ്പുപേക്ഷയുള്ളതുമായ ഫോട്ടോകള്‍ നെറ്റില്‍ കാണും. അതെല്ലാമെടുത്ത് അതിലെ ക്രെഡിറ്റ് ലൈന്‍ ചുരണ്ടി കളഞ്ഞിട്ട് ഏതോ മഹാകാര്യം ചെയ്തതുപോലെ പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടി ചീപ്പാണു സാര്‍.


പണ്ടു ശങ്കരപ്പിള്ള പറഞ്ഞതു തന്നെ ഞങ്ങള്‍ക്കും പറയാനുള്ളൂ സാര്‍.


സാറിനെപ്പോലുള്ളവരുടെ പല ഫോട്ടോകള്‍ വേണം സാര്‍
ചാഞ്ഞുംചരിഞ്ഞുമുള്ളവ
നിന്നും നടന്നുമുള്ളവ...


അപ്പോ ഈ വഴിയൊക്കെ കാണുമല്ലോ, അല്ലേ സാര്‍?